ഹാലൻഡ് ഡോർട്ട്മുണ്ടിൽ തുടർന്നേക്കുമെന്ന് ക്ലബ്‌ സിഇഒ

ജർമൻ ക്ലബ്‌ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം ഏർലിംഗ് ഹാലൻഡ് ക്ലബ്ബിൽ തുടർന്നേക്കുമെന്ന് ഡോർട്ട്മുണ്ട് സിഇഒ ജോഷിം വാട്സ്കെ.ഉഗ്രൻ ഫോമിലുള്ള ഹാലൻഡിനെ സ്വന്തമാക്കാൻ വാമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട്.

ഹാലൻഡ് ഈ സീസണിൽ ക്ലബ്‌ വിടുമെന്ന് തോന്നുന്നില്ല. അവൻ ഞങ്ങൾക്ക് എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്ന് ഹാലൻഡിനറിയാം. പക്ഷെ എന്തായാലും ലെവൻഡോസ്‌കിയോട് ചെയ്തപോലെ, എനിക്ക് ഉപദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

ഡോർട്ട്മുണ്ടിൽ തുടർന്നാൽ അവന് കൂടുതൽ പക്വതയാർജിച്ച് ഒരു ലോകോത്തരതാരമാകാം. പക്ഷെ  ഡോർട്ട്മുണ്ട് വിട്ട് മറ്റുവലിയ ക്ലബ്ബുകളിലേക്ക് പോയാൽ; ഒരുദാഹരണത്തിന് റയലിലേക്ക് പോയാൽ അവിടെ ധാരാളം മികച്ച താരങ്ങൾ ഉള്ളതിനാൽ അവന്റെ അവസരങ്ങൾ കുറഞ്ഞേക്കാം.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.