സിദാൻ എന്റെ നല്ല സുഹൃത്തും മികച്ച പരിശീലകനുമാണ്, അദ്ദേഹം റയൽ മാഡ്രിഡിനെ ഉയരങ്ങളിലെത്തിക്കും സിദാനെ പുകയ്ത്തി കസ്സിയസ്


മുൻ റയൽ മാഡ്രിഡ്‌ താരവും നിലവിൽ പരിശീലകനുമായ സിദാനെ പുകയ്ത്തി മുൻ സഹതാരം കസ്സിയസ്⚡️. തുടരെ മത്സരങ്ങൾ തോൽക്കുന്നതിന് പലരും സിദാനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് കസ്സിയസിന്റെ പരാമർശം. റാമോസ് റയലിൽ തുടരുന്നതാണ് മികച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഐക്കർ കസ്സിയസ് :

 സിദാൻ എന്റെ നല്ല സുഹൃത്തും മികച്ച പരിശീലകനുമാണ്  റയൽ മാഡ്രിഡിനെ ഉയരങ്ങളിലേക്കെത്തിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യും🏳, പ്രൗഢമാർന്ന  ഭൂത കാലത്ത് ജീവിക്കാൻ ആർക്കും സാധ്യമല്ല പക്ഷെ റയലിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തെ വിശ്വസിക്കുക എന്നത് നമ്മുടെ കടമയാണ്.

റാമോസ് എന്നത് റയലിന്റെ മുഖമുദ്രയാണ് റാമോസ് റയലിൽ തന്നെ തുടരുന്നതാണ് മികച്ചത്.എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിലൊരാളായി  കണക്കാക്കുന്ന മുൻ സ്പാനിഷ് ദേശീയ താരം കൂട്ടി ചേർത്തു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.