ആറു വർഷത്ത ഇടവേളകഴിഞ്ഞ് കരീമിക്ക വന്നിരിക്കുന്നു


 യൂറോ കപ്പിനുള്ള ഫ്രഞ്ച് സ്ക്വാഡിൽ കരീം ബെൻസിമ യെ ഉൾപ്പെടുത്തി. ദേശീയ ടീമിലേക്ക് വർഷങ്ങൾക്കുശേഷം റയൽ മാഡ്രിഡ് സ്ട്രൈക്കർ തിരിച്ചെത്തി.

യൂറോ കപ്പിനായുള്ള ഫ്രാൻസിന്റെ 26 അംഗ ടീമിൽ കരീം ബെൻസെമ തിരഞ്ഞെടുക്കപ്പെട്ടു, ആറ് വർഷത്തിനിടെ ഇതാദ്യമായാണ് റയൽ മാഡ്രിഡ് താരം ഡിഡിയർ ഡെസ്ക്യാംപ്സിന്റെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുന്നത്.2007 ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ബെൻസിമ ഫ്രാൻസിന്റെ ഒരു പ്രധാന കളിക്കാരനായിരുന്നു, എന്നാൽ 2015 ൽ മാത്യു വാൽബുവീന സെക്സ് ടേപ്പ് കേസിൽ പങ്കുണ്ടെന്നാരോപിച്ച് ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.

എന്തിരുന്നാലും, ലോകചാമ്പ്യന്മാരായ ലെസ് ബ്ലൂസിന്റെ അക്രമണത്തിൽ  മൂർച്ചയേറിയ ആയുധം ആയിരിക്കും ബെൻസിമ. മുന്നേറ്റനിരയിൽ കിലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ എന്നിവർക്കൊപ്പം കരിമിക്കയും താണ്ഡവമാടും.

ഇതുവരെ ഫ്രാൻസിന് വേണ്ടി 81 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.