ആർജ്ജവമുള്ള നിലപാടുമായി അർജന്റീന കൊളമ്പിയ പിന്മാറിയാൽ തങ്ങൾ ഒറ്റക്ക് കോപ്പ അമേരിക്ക സംഘടിപ്പിക്കും.


 കോറോണയുടെ ഈ കെട്ട കാലത്ത് കാല്പന്ത് ലോകത്തിന് പ്രതീക്ഷയുടെ തുരുത്തുമായി അർജന്റീന.കോവിഡ്  സാഹചര്യം കാരണം കൊളമ്പിയ കോപ്പ അമേരിക്ക നടത്തുന്നതിൽ നിന്ന് പിന്മാറിയാൽ തങ്ങൾ അത് ഒറ്റക്ക് നടത്തുമെന്ന് അർജന്റീനിയൻ പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസ്. വരുന്ന ജൂൺ 14നാണ് കോപ്പ അമേരിക്ക തുടക്കം കുറിക്കുന്നത്.

ആൽബർട്ടോ ഫെർണാണ്ടസ് :കൊളമ്പിയ കോപ്പ അമേരിക്ക നടത്താൻ സാധിക്കില്ലെന്നറിയിച്ചാൽ കോപ്പ അമേരിക്കയിൽ അരങ്ങേറുന്ന ഫൈനൽ അടക്കമുള്ള മുഴുവൻ മത്സരങ്ങളും അർജന്റീന ഒറ്റക്ക് നടത്തും.അധികമായി മൂന്ന് സ്റ്റേഡിയങ്ങളാണ് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.