ആർസലിന് മിന്നും ജയം വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിൽ നിന്ന് പിന്തള്ളപ്പെട്ടു


 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ച് ആർസനൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ആർസനലിൻറെ ജയം.

മത്സരത്തിൻറെ 29 മിനിറ്റിൽ എമിൽ സ്മിത്ത് റോവ് ആഴ്സണലിനു വേണ്ടി ആദ്യ ഗോൾ നേടി. പിന്നീട് 35 മിനിറ്റിൽ ഐവേറിയൻ താരം നിക്കോളാസ് പെപെ രണ്ടാം ഗോൾ സ്കോർ ചെയ്തു. അതിനുശേഷം കളിയുടെ അവസാനത്തിൽ വില്ലിയൻ 25 പ്രീമിയർലീഗ് മത്സരത്തിനുശേഷം തൻറെ ആദ്യ ഗോൾ സ്കോർ ചെയ്യുകയും കളിയിലെ മൂന്നാം ഗോൾ സ്കോർ ചെയ്തു.വെസ്റ്റ് ബ്രോമിനു വേണ്ടി മാത്യൂസ് പെരേര 69 മിനിറ്റിൽ ആശ്വാസഗോൾ കണ്ടെത്തി. ആർസനലിൻറെ ഈ ജയത്തോടെ വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിൽ നിന്ന് പിന്തള്ളപ്പെട്ടു.


സ്കോർ കാർഡ്

ആർസനൽ -3

 E.S ROWE 29'

 N.PEPE 35'

 WILLIAN 90'

വെസ്റ്റ് ബ്രോം - 1

 M.PEREIRA 67'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.