ലാലിഗയിലെ കടുത്ത കിരീടപോരാട്ടത്തിൽ മുൻകൈ നേടാൻ പറ്റിയ അവസരം തുലച്ച് റയൽ. നാലാം സ്ഥാനത്തുള്ള സെവിയ്യയാണ് ലോസ് ബ്ലാങ്കോസിനെ തളച്ചത്.2-2 ആണ് സ്കോർ. ജയിച്ചിരുന്നെങ്കിൽ ലാലിഗ പോയൻ്റ് പട്ടികയിൽ സിദാനും സംഘത്തിനും ഒന്നാമതെത്താമായിരുന്നു.
22ആം മിനിറ്റിൽ ഫെർണാണ്ടോയിലൂടെ സെവിയ്യയാണ് ആദ്യ വെടി പൊട്ടിച്ചത്.എന്നാൽ രണ്ടാം പകുതിയിൽ മികച്ച ഗോളിലൂടെ അസെൻസിയോ റയലിനെ ഒപ്പമെത്തിച്ചു.78ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ റാക്കിട്ടിച്ച് സെവിയ്യയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളിൽ ഹസാർഡ് റയലിനെ രക്ഷിച്ചു.
ഇതോടെ 71 പോയിന്റുള്ള സെവിയ്യ റയലിന് പുറകിൽ നാലാം സ്ഥാനത്താണ്.75 പോയിന്റുള്ള റയൽ രണ്ടാമത് തുടരുന്നു.ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 78 പോയിന്റും മൂന്നാമതുള്ള ബാഴ്സക്ക് 75 പോയിന്റും ഉണ്ട്.
സ്കോർ കാർഡ്
റയൽ മാഡ്രിഡ് - 2
M.ASENSIO 67'
E.HAZARD 90+4'
സെവിയ്യ - 2
FERNANDO 22'
I. RAKITIC 78' (P)

