മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ എക്സ്റ്റൻഷനിൽ ഒപ്പിട്ട് ഉറുഗ്വായ് താരം എഡിൻസൺ കവാനി.പുതിയ കരാറോടെ ജൺ 2022 വരെ ചെകുത്താൻമാരുടെ ആക്രമണനിരയിൽ കരുത്ത് പകരാൻ കവാനിക്കാവും.
റൊണാൾഡോക്ക് ശേഷം ആർക്കും തന്നെ പച്ച പിടിക്കാൻ കഴിയാതിരുന്ന യുണൈറ്റഡിൻ്റെ ഏഴാം 7 നമ്പർ ജേർസിയിൽ ഇത്ര മികച്ച കളി പുറത്തെടുത്തത് കവാനിയാണ്.യുണൈറ്റഡിനൊപ്പം മികച്ച രീതിയിൽ കളിച്ചിരുന്ന ഉറുഗ്വായ് താരം മാതൃരാജ്യത്തേക്ക് മടങ്ങി അവിടെ കളി അവസാനിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.എങ്കിലും യുണൈറ്റഡ് മാനേജ്‌മെന്റും കോച്ച് ഒലെയും ഒരേ സ്വരത്തിൽ നിർബന്ധിച്ചപ്പോൾ നിരസിക്കാൻ കവാനിക്കായില്ല.ഇതോടെ അടുത്ത സീസണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു സ്ട്രൈക്കറെ വാങ്ങേണ്ടി വരില്ല .

