കോപ്പ ഡെ ഫ്രാൻസ് ഫൈനലിൽ എഎസ് മൊണാക്കോയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് പിഎസ്‌ജി ചാമ്പ്യന്മാരായി. പിഎസ്‌ജിയുടെ പതിനാലാം കിരീടനേട്ടമാണിത്. ഗോളും അസ്സിസ്റ്റുമായി എംബപ്പേ തിളങ്ങി പിഎസ്‌ജിക്കായി ഇകാർഡിയും ഗോൾ നേടി.
ലീഗ് വൺ പോയിന്റ് ടേബിളിൽ ലില്ലെയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നിലാണ് നിലവിലെ ഫ്രഞ്ച് ചാമ്പ്യൻമാർ. പിഎസ്‌ജിക്ക് ഇനിയും 'ഡോമെസ്റ്റിക് ട്രിബിൾ' നേടാൻ സാധിക്കും.
പിഎസ്‌ജി - 2
Icardi 19'
Mbappe 81'
എഎസ് മൊണാകോ - 0

