യൂറോ ഫൈനലിന് ആവേശം കൂടും;60,000 കാണികൾക്ക് അനുമതി



 ഇംഗ്ലണ്ടിലെ സുപ്രസിദ്ധ സ്റ്റേഡിയമായ  വെംബ്ലിയിൽ നടക്കുന്ന  യൂറോ ഫൈനലിന് ആവേശം കൂടും.ജൂലൈ 11ന് നടക്കുന്ന ഫൈനലിൽ 60,000 കാണികൾക്ക് കളി കാണാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി.

ഏകദേശം 15 മാസങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ ഒരു കായിക മത്സരത്തിന് ഇത്രയധികം കാണികൾ കളി കാണാൻ പോകുന്നത്.നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വെംബ്ലിയിൽ 22,500 ആരാധകർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് 40,000 ആരാധകരെ പ്രവേശിപ്പിക്കാനും നേരത്തെ തന്നെ യുവേഫയും ബ്രിട്ടീഷ് സർക്കാരും തീരുമാനമെടുത്തിരുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.