ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയത് കരിയറിലെ ഏറ്റവും മികച്ച നിമിഷം - ബുകയോ സാക

ഇന്നലെ സൗഹൃദമത്സരത്തിൽ ഇംഗ്ലണ്ടിനായി തന്റെ ആദ്യ  ഗോൾ നേടിയത് ഇതു വരെയുള്ള തന്റെ ഏറ്റവും മികച്ച നിമിഷമെന്ന് യുവ താരം ബുകയോ സാക. മൽസര ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്.ഇന്നലെ 57ആം മിനുറ്റിൽ സാക നേടിയ ഏക ഗോളിലാണ് ഇംഗ്ലണ്ട് ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്.

ബുകയോ സാക്ക :-

 ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാനായതിൽ ഞാൻ സന്തോഷവാനാണ്, എന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. ഒരു കുട്ടിയായിരിക്കുമ്പോൾ മുതൽ ഞാൻ കാണുന്ന സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.ഓരോ കളിയും എന്റെ ടീമിലെ കളിക്കാരുടെ ശൈലിയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിക്കുന്നു. എന്നെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തിയ പരിശീലകന് ഈ സാഹചര്യത്തിൽ നന്ദി പറയുന്നു.

 വരും കാലത്ത് ഒരുപാട് ഗോളുകൾ ഇംഗ്ലണ്ടിനായി നേടാനാവുമെന്നാണ് എന്റെ പ്രതീക്ഷ.

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.