ഇറ്റലിക്ക് തകർപ്പൻ ജയം


 യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ അസൂറികൾക്ക് തകർപ്പൻ ജയം.ഇന്ന് ചെക് റിപ്പബ്ലിക്കിനെ നേരിട്ട അസൂറിപ്പട എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്.

ഇമ്മോബിൾ,ബാരെല്ല,ഇൻസിഗ്‌നെ,ബെരാർഡി എന്നിവരാണ് ഇറ്റലിക്കായി വല കുലുക്കിയത്. പരാജയം ഇല്ലാതെ ഇറ്റലിയുടെ തുടർച്ചയായ 28 ആം മത്സരമായിരുന്നു ഇന്ന്.ജൂണ്‍ 12 ന് ആണ് ഇറ്റലിക്ക്‌ അവരുടെ യുറോ ലീഗിന് തുടക്കം കുറിക്കുന്നത്.തുർക്കി ആണ് ആദ്യ മത്സരത്തിലെ അവരുടെ എതിരാളികള്‍.

സ്കോർ കാർഡ്

ഇറ്റലി - 4

C. Immoble 23'

N. Barella 42'

L. Insigne 66'

D. Berardi 73'

 ചെക് റിപ്പബ്ലിക് -0



 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.