വരുന്ന സീസണിലേക്കുള്ള പരിശീലകനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്.സൈപ്രസിലെ ടോപ് ഡിവിഷൻ ലീഗിൽ നിന്നാണ് വുകമനോവിച്ച് ബ്ലാസ്റ്റർസിലേക്ക് വരുന്നത്.ബ്ലാസ്റ്റേഴ്‌സ് താരം ഫക്കുണ്ടോ പെരേരയുടെ മുൻ പരിശീലകനുമാണ് 42 കാരാനായ ഇദ്ദേഹം.
സെർബിയക്കാരനായ ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സ് നിയമിക്കുന്ന പത്താമത്തെ പരിശീലകനാണ്. വരുന്ന ഐ എസ് എൽ സീസണിലും മികച്ച പ്രകടനം നടത്താൻ ഉദ്ദേശിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് പുതിയ ഊർജ്ജം പകരാൻ പുതിയ പരിശീലകന്റെ നിയമനം സഹായിക്കും..