പ്രീ ക്വാർട്ടറിനൊരുങ്ങുന്ന ഇറ്റലിക്ക് തിരിച്ചടിയായി പരിക്ക്,ചില്ലേനിയും ഫ്ലോറൻസിയും ഇറ്റാലിയൻ നിരയിലുണ്ടാവില്ല.

ഓസ്ട്രിയയ്‌ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന ഇറ്റലിക്ക്‌ തിരിച്ചടിയായി പരിക്ക് ഡിഫൻഡർമാരായ  അലസ്സാൻഡ്രോ ഫ്ലോറൻസിയും ജോർജിയോ ചില്ലേനിയും ഉണ്ടാകില്ല.ഇരുവരും പരിക്കിൽ നിന്ന് മുക്തരല്ലെന്ന് സ്കൈ സ്‌പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്തു.

സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലാണ് ഇറ്റലി ക്യാപ്റ്റൻ ജോർജിയോ ചില്ലേനിക്ക്  തുടയ്ക്ക് പരിക്കേറ്റത്.തുർക്കിക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ഫ്ലോറൻസിക്ക് കാഫ് ഇഞ്ച്വറി പറ്റിയിരുന്നു. ഇരു താരങ്ങളും ഇതുവരെ ടീമിനൊപ്പം പരിശീലനം  പുനരാരംഭിച്ചിട്ടില്ല. ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ റോബർട്ടോ മാൻസിനിയുടെ ഇറ്റലി മൂന്നിൽ നിന്ന് മൂന്ന് വിജയങ്ങൾ നേടിയിരുന്നു. ഏഴ് ഗോളുകൾ നേടിയ അവർ ഗോളൊന്നും വഴങ്ങിയിട്ടില്ല.


 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.