ജീവിതത്തിൽ ഒരിക്കലും ഇനി ഫുട്ബോൾ കളിക്കാനാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി, ആ വിധിയെ കാറ്റിൽപ്പറത്തിക്കൊണ്ട് അൻവർ അലി ഹാട്രിക്കോടു കൂടി ഇന്ന് തിരിച്ചു വന്നിരിക്കുന്നു.ഡൽഹി ലീഗിൽ റേഞ്ചേഴ്സ് എസ് സി ക്കെതിരെ ഡൽഹി എഫ് സിക്കു വേണ്ടിയാണ് അൻവർ അലി ഹാട്രിക് നേടിയത് .മത്സരം എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ഡൽഹി എഫ് സി വിജയിച്ചു.2018 ൽ അർജന്റീന അണ്ടർ 20 ടീമിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ അണ്ടർ 20 ടീമിനായി തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയത് ഓർമിപ്പിക്കും വിധം ഫ്രീ കിക്ക് ഗോളും അൻവർ അലി ഇന്ന് നേടി.
കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു അൻവർ അലിയോട് ഹൃദയ സംബന്ധമായ പ്രശ്‌നം മൂലം ഇനി ഫുട്ബോൾ കളിക്കുന്നത് AIFF മെഡിക്കൽ ടീം വിലക്കിയത്. എന്നാൽ ഡൽഹി കോടതി താരത്തിന്റെ വിലക്ക് താത്കാലികമായി എടുത്തുമാറ്റിയിരുന്നു.ഇതിനെ തുടർന്നാണ് താരം സ്റ്റേറ്റ് ലീഗുകളിൽ കളിക്കാൻ ആരംഭിച്ചത്.