ഗരെത് ബെയ്ല് തിരിച്ച് മാഡ്രിഡിലേക്ക് തന്നെ

വരുന്ന സീസണിൽ ഗരെത് ബെയ്ല് ടോട്ടൻഹാമിൽ  ഉണ്ടാകില്ല എന്ന്  പുതിയ പരിശീലകൻ നുനോ സാന്റോ വ്യക്തമാക്കി. മുൻ സ്പഴ്സ് താരമായിരുന്ന ബെയ്ല് കഴിഞ്ഞ സീസണിൽ വായ്പ  അടിസ്ഥാനത്തിൽ ആയിരുന്നു പ്രിമിയർ ലീഗിലേക്ക് തിരികെ എത്തിയത്. താരത്തെ നിലനിർത്താനോ സ്വന്തമാക്കനോ സ്പർസ് ഉദ്ദേശിക്കുന്നില്ല എന്ന് നുനോ പറഞ്ഞു. ഇതോടെ ബെയ്ല് റയൽ മാഡ്രിഡിലേക്ക് തന്നെ തിരികെ പോകും എന്ന് ഉറപ്പായി.

റയൽ മാഡ്രിഡിൽ ഇനി ഒരു വർഷത്തെ കരാർ കൂടെ ബെയ്ലിന് ബാക്കിയുണ്ട്.വലിയ വേതനം ലഭിക്കുന്നത് കൊണ്ട് തന്നെ റയൽ മാഡ്രിഡ് വിടാൻ ബെയ്ല് താല്പര്യപ്പെടുന്നില്ല .അത് കൊണ്ട് തന്നെ ബെയ്ലിനെ സ്വന്തമാക്കാൻ വേറെ ക്ലബുകൾക്കും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. കഴിഞ്ഞ സീസണിൽ സ്പർസിന് വേണ്ടി മികച്ച കളി പുറത്തെടുത്തെങ്കിലും സ്ഥിരതയില്ലായ്മ മൂലം ടീമിലെ സ്ഥാനം പതിയെ നഷ്ടപ്പെടുക ആയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.