കാല്പന്ത് സ്നേഹത്തിന്റെ ഭാഷ കൂടിയാണ് ; ഹൃദയം കൊണ്ട് അലങ്കാരമെഴുതി യുവതി

കാല്പന്ത് സ്നേഹത്തിന്റെ ഭാഷ കൂടിയാണ്,റാഷ്‌ഫോർഡിന്റെ ഛായചിത്രം മറച്ചിടത്ത് ഹൃദയം കൊണ്ട് അലങ്കാരമെഴുതി യുവതി.

യൂറോ കപ്പ് ഫൈനലിൽ വെമ്ബ്ലിയിലെ തോൽവിക്ക് പിന്നാലെ മാഞ്ചസ്റ്ററിലെ റാഷ്ഫോഡിന്റെ ചിത്രങ്ങൾ ഇംഗ്ലണ്ട് ആരാധകർ മറച്ചത് ഫുട്ബോൾ ലോകമൊന്നാകെ വിമർശിക്കപ്പെട്ടിരുന്നു, തോൽവിക്ക് കാരണം കറുത്ത വർഗ്ഗക്കാരാണെന്ന ഫാൻസിന്റെ പ്രതികരണവും ലോകമൊന്നാകെ പ്രതിഷേധമിരമ്പിയിരുന്നു.

എന്നാലിപ്പോൾ പ്രദേശത്തെ ഒരു പെൺകൊടി അതിനെതിരെ ക്രിയാത്മക പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കൊറോണ കാലത്ത് ദരിദ്രരായ കുട്ടികൾക്ക് ഭക്ഷണമെത്തിച്ച റാഷ്ഫോഡിന്റെ സ്തുത്യർഹ സേവനത്തിന് ആരാധകർ വരച്ച അദ്ദേഹത്തിന്റെ ചിത്രത്തിലാണ് ചില ആരാധകർ കറുത്ത ഷീറ്റ് വിരിച്ചത്.എന്നാൽ കറുത്ത ഷീറ്റിൽ പ്രണയത്തിന്റെ ചിന്നം പതിപ്പിച്ച് ആ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ് അഞ്ജാതയായ ഒരു പെൺകുട്ടി.

ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam

©ഫുട്ബോൾ ലോകം

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.