ഡി പോൾ ഇനി അത്‌ലറ്റിക്കോ മാഡ്രിഡിനു വേണ്ടി കളിക്കും

അർജൻറീനിയൻ താരം റോഡ്രിഗോ ഡി പോൾ നെ സ്പാനിഷ് ലീഗ് ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി.

ഈ കോപ്പ അമേരിക്കയിൽ അർജൻറീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഡി പോൾ കിരീടധാരണയിൽ മികച്ച പങ്കുവഹിച്ചു. ഇറ്റാലിയൻ സെറി എ യിലെ ഉദിനീസിന്റെ ക്യാപ്റ്റനായിരുന്നു താരം. 35 മില്യൺ യൂറോ മുടക്കിയാണ് സ്പാനിഷ് ലീഗ് ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് ഡീ പോൾ നെ സ്വന്തമാക്കിയത്. താരം അഞ്ചു വർഷത്തെ കരാറിൽ ഒപ്പിട്ടു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.