കാൽപ്പന്തുലോകം പിടിച്ചുകുലുക്കിയ 1940കളിലെ ഐതിഹാസികമായ ഒരു സ്ക്വാഡ് ആയിരുന്നു ഗ്രാന്റെ ടോറിനോ. ഇറ്റാലിയൻ നാഷണൽ ടീമിന്റെ നട്ടെല്ലായിരുന്ന ആ സ്ക്വാഡ് 1949ൽ സൂപ്പർഗ വിമാന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ആ സംഭവത്തിന് ഏകദേശം 3 ആഴ്ചകൾക്ക് ശേഷം അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റ് തങ്ങളുടെ ഐക്കൺ താരങ്ങളെയെല്ലാം ഇറ്റലിയിൽ ഒരു ചാരിറ്റി മത്സരത്തിനു വേണ്ടി കൊണ്ടുപോവുക ഉണ്ടായി. അത് ഇരു ക്ലബ്ബുകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വർധിപ്പിക്കുന്ന ഒന്ന് ആയിരുന്നു.
എഴുപതിൽ പരം വർഷങ്ങൾക്കുശേഷം ടോറിനോ എഫ്‌സി തങ്ങളുടെ പുതിയ എവേ കിറ്റ് ജഴ്സി പുറത്തുവിട്ടിരിക്കുകയാണ് ,2 ക്ലബ്ബുകളും തമ്മിലുള്ള ബന്ധത്തിന്റെ ഓർമ്മയ്ക്കായി.