ഇന്ത്യൻ ടീം പരിശീലകനായി ഇഗോർ സ്റ്റിമാക് തുടരും
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാക് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ക്രൊയേഷ്യൻ പരിശീലകന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കരാർ നീട്ടിനൽകിയിരിക്കുന്നത്.2019ൽ
കോൺസ്റ്റന്റൈൻ രാജിവെച്ചതിനു പിന്നാലെ ആയിരുന്നു സ്റ്റിമാക് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്.15 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച അദ്ദേഹത്തിന് രണ്ട് ജയം മാത്രമേ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ബാക്കി ആറ് മത്സരങ്ങൾ സമനിലയായി.
2 വർഷത്തെ കരാറിലാണ് സ്റ്റിമാകിനെ 2019ൽ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്തംബർ വരെ സ്റ്റിമാകിൻ്റെ കരാർ നീട്ടി.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. ഇനി 2023ൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം.അദ്ദേഹത്തിന് കീഴിൽ നിലവിൽ ഇന്ത്യ ഏഷ്യൻ കപ്പിന്റെ യോഗ്യത മത്സരത്തിൽ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.