ഗബ്രിയേൽ ജീസസ് പരിക്കറ്റ് പുറത്ത്


അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ ദേശീയ ടീമിൽ നിന്ന് പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ജീസുസ് പുറത്ത്. പകരം ജർമ്മൻ ക്ലബായ ഹെർത ബെർലിൻ താരം മാത്യുസ് കുൻഹ ബ്രസീൽ സ്ക്വാഡിൽ ഉൾപ്പെടുത്തി.

കഴിഞ്ഞ ആഴ്ച  പ്രീമിയർ ലീഗിൽ വോൾവ്സിനെതിരായ മത്സരത്തിന് ശേഷമാണ് ജീസുസിന് പരിക്കേറ്റത്.

തുടയെല്ലിനേറ്റ പരിക്ക് താരത്തെ മൂന്ന് ആഴ്ച എങ്കിലും പുറത്തിരുത്തും. ഈ പരിക്ക് ഏറ്റവും പ്രശ്നമാകുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആയിരിക്കും. അഗ്വേറോയ്ക്കും പരിക്കേറ്റതിനാൽ സിറ്റി സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.