ജർമ്മനിയെ 'ആറാടിച്ച്' സ്പെയിൻ

 

യുവേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ 6-0 ന് ഗോൾമഴയിൽ മുക്കി സ്പെയിൻ. 90 വർഷത്തിനിടയിലെ ജർമ്മനിയുടെ ഏറ്റവും വലിയ തോൽവിയാണിത്. 1931 ഓസ്ട്രിയയോടാണ് ജർമ്മനി ഇതിനുമുൻപ് 6-0ന് തോറ്റത്.


മൊറാട്ടയിൽ തുടങ്ങിയ ഗോളടി ഒയാർസാബലിന്റെ അവസാനനിമിഷഗോളിലാണ് അവസാനിച്ചത്. സ്പെയിനിനായി ഫെറാൻ ടോറസ് ഹാട്രിക്ക് നേടി.

വമ്പൻ തോൽവിയോടെ  ജർമ്മനി നേഷൻസ് ലീഗിൽ നിന്ന് പുറത്തായി. സ്പെയിൻ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സ്പെയിൻ - 6

       A. മൊറാട്ട 17'

       F. ടോറസ് 33' 55' 71'

       R. ഹെർണാണ്ടെസ് 38'

       M. ഒയർസാബൽ 89'

ജർമ്മനി - 0

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.