ചെക്ക് പരീക്ഷണത്തിനൊരുങ്ങി ക്രൊയേഷ്യൻ പട


 യുവേഫ യൂറോ കപ്പിൽ, ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ  ക്രൊയേഷ്യ നേരിടും. ഇന്ന് രാത്രി 9:30ന് നടക്കുന്ന മത്സരത്തിന്, സ്കോട്ലൻഡിലെ ഹാംപ്ടൺ പാർക്ക് സ്റ്റേഡിയം വേദിയാകും.
നിലവിൽ  സ്കോട്ലൻഡിനെ തോൽപ്പിച്ച്, മൂന്ന് പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് ചെക്ക് ടീം നിൽക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ തോൽവിയേറ്റുവാങ്ങിയ, മുൻ ഫിഫ വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് കൂടി ആയ ക്രൊയേഷ്യ, ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് . 

ഒന്നാം സ്ഥാനം നിലനിർത്താൻ  ചെക്ക് റിപ്പബ്ലിക്കും, പോയിന്റുകളുടെ അഭാവത്തിൽ നിന്ന് കരകയറാൻ  ക്രൊയേഷ്യയും ഇറങ്ങുമ്പോൾ മത്സരം ആവേശകരമാകുമെന്ന് ഉറപ്പ് .

 UEFA EURO CUP
 Croatia vs Czech Republic 
 9:30 PM (IST)
 Sony Ten 2
 Hampton Park
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.